
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് കേന്ദ്രം നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുന്നതിന് നിമിഷ പ്രിയക്കും ബന്ധുക്കള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യെമനിലെ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക സ്ഥിതികളുടെ പശ്ചാത്തലത്തില്‍ കേന്ദ്രം തന്നെ നയതന്ത്ര തലത്തില്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നാണ് കൗണ്‍സിലിന് വേണ്ടി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തത്തുന്നതിന് സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here