ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യില്ല: കോടിയേരി

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നുവെന്നും സിപിഐ എമ്മുമായി സഹകരിക്കേണ്ട എന്നത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാരണം ഇതില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ ബിജെപിക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളാണ്.

ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോണ്‍ഗ്രസ് ചെയ്യാന്‍ തയ്യാറല്ല. ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യുക എന്നതിനാണ് അവര്‍ പ്രധാന്യം നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസ് ഇത്തരം വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അവരുടെ കൂടെ നില്‍ക്കുന്ന ആളുകള്‍ തന്നെ നഷ്ടപ്പെടും. കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ കെ വി തോമസിനെ സ്വീകരിക്കുന്നതിലോ സ്വാഗതം ചെയ്യുന്നതിലോ പ്രയാസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്ലേക്കല്ല   സെമിനാറിലേക്കാണ് കെ വി തോമസിനെ സ്വാഗതം ചെയ്തതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള  പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News