കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത് സന്തോഷകരം: മന്ത്രി പി രാജീവ്

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത് ഏറെ സന്തോഷകരമെന്ന് മന്ത്രി പി രാജീവ്.

കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെയൊക്കെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു സെമിനാറില്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവ് പങ്കെടുക്കുന്നത് തികച്ചും സന്തോഷകരമാണെന്നാണ് പി രാജീവ് പ്രതികരിച്ചത്.

ഇത്തരം കാര്യങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഒരുപ്പോലെ നിലപാട് സ്വീകരിക്കേണ്ടതാണ്. കോണ്‍ഗ്രസ് എന്തുകൊണ്ട് കെ വി തോമസിനെ തടയുന്നുവെന്ന് മനസ്സിലാകുന്നില്ല.

കെ വി തോമസ് ഇങ്ങനെയൊരു സെമിനാറില്‍ പങ്കെടുക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസ്സിന് തടയാന്‍ കഴിയുക എന്നതാണ് ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരുടെയും സംശയമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here