കേരള വഖഫ് ബോര്‍ഡ് അംഗമായി എം.നൗഷാദ് എംഎല്‍എ തെരെഞ്ഞെടുക്കപ്പെട്ടു

കേരള വഖഫ് ബോര്‍ഡ് അംഗമായി എം.നൗഷാദ് എംഎല്‍എ തെരെഞ്ഞെടുക്കപ്പെട്ടു. എംഎല്‍എമാരുടെ മണ്ഡലത്തില്‍നിന്നും
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വിജയം. ആദ്യമായാണ് വഖഫ് ബോര്‍ഡ് അംഗമായി ഒരു സിപിഐഎം എംഎല്‍എ തെരെഞ്ഞെടുക്കപ്പെടുന്നത്.

ഇരവിപുരത്ത് നിന്നുള്ള നിയമസഭാംഗമായ എം. നൗഷാദ് സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്കുള്ള രണ്ടാം വിജയമായിരുന്നു.

ആര്‍ എസ് പി യിലെ ബാബു ദിവാകാരനെ ഇരുപതിയെണ്ണായിരത്തില്പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കേരള സര്‍വ്വകലാശാലാ യൂണിയന്‍ വൈസ് ചെയര്‍മാന്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍, ഡപ്യൂട്ടി മേയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

(നിയമപ്രകാരം മുസ്ലിം വിഭാഗത്തില്‍പ്പെട്ട എംഎല്‍എ മാര്‍ക്ക് വഖഫ് ബോര്‍ഡിലേക്ക് രണ്ട് പ്രതിനിധികളെ തെരെഞ്ഞെടുത്തയയ്ക്കാം. നിയമസഭയിലെ നിലവിലെ മുസ്ലിം എംഎല്‍എമാരുടെ അംഗബലമനുസരിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും ഓരോ പ്രതിനിധിയെ വിജയിപ്പിയ്ക്കാം. യു ഡി എഫില്‍ നിന്നും ഒരാള്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. അതുകൊണ്ട് വഖഫ് ബോര്‍ഡ് തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള പത്രികാ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മറ്റ് സ്ഥാനാര്‍ത്ഥികളില്ലാത്തത്തിനാല്‍ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുകയായിരുന്നു.)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here