ഉഡുപ്പിയിലെ വിദ്യാര്‍ത്ഥികളുടെ മുങ്ങിമരണം; മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി

ഉഡുപ്പിയില്‍ കോട്ടയത്ത് നിന്ന് വിനോദയാത്രയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തില്‍ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി. ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

ഉഡുപ്പിക്ക് അടുത്ത് മല്‍പയിലെ സെന്റ് മേരി ഐലന്‍ഡില്‍ വച്ച് ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. അധ്യാപകരടക്കം 60 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് യാത്ര പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News