കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബിജെപി ഭയക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

സി പി ഐ എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് വലിയ നിലയിലുള്ള പ്രധാന്യം അര്‍ഹിക്കുന്ന സാഹചര്യത്തിലാണ് നടക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടതുപക്ഷ ആശയങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പ്രധാനമന്ത്രിയും ബിജെപിയും ഭയക്കുന്നു. മതവര്‍ഗീയതയെ തൊഴിലാളി വര്‍ഗ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ട് ദുര്‍ബലപ്പെടുത്താനാകുമെന്ന തിരിച്ചറിവ് പ്രധാനമന്ത്രിയ്ക്ക് ഉള്‍പ്പെടെയുണ്ട്.

തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥി യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി രാജ്യത്ത് നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ശരിയായ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുപ്പോകാനായാല്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍, കര്‍ഷകര്‍, യുവജനങ്ങള്‍ എന്നിവരൊക്കെ സ്വന്തം ജീവിതത്തില്‍ ദൈനംദിനമുണ്ടാകുന്ന പ്രയാസങ്ങള്‍ക്കു കാരണം ബിജെപി പിന്തുടരുന്ന നയമാണെന്ന തിരിച്ചറിവിലെത്തുകയും ബിജെപിയെ കൈയ്യൊഴിയുകയും ചെയ്യുമെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുക്കൊണ്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അങ്ങനെ പറഞ്ഞത്.

അങ്ങനെയുള്ള ഒരു പ്രത്യേക സാഹചര്യത്തിലാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ എല്ലാവരെയും വിളിക്കുന്നത് സാധാരണമാണ്. സെമിനാര്‍ എന്നാല്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളരെ വിളിക്കുന്നത് സാധാരണമാണെന്നും ഇത് ആശയരൂപീകരണത്തിന് വലിയ പങ്ക് വഹിക്കുന്നതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുമ്പും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തരത്തിലുള്ള സെമിനാറുകള്‍ നടന്നിട്ടുണ്ട്. പലരും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പാര്‍ട്ടികളുടെ സെമിനാറുകളില്‍ സിപിഐഎമ്മും പങ്കെടുത്തിട്ടുണ്ട്. അത് സ്വാഭാവികമാണ്.

എന്നാല്‍ ഇപ്പോള്‍ വിചിത്രമായ ചില വിലക്കുകള്‍ വന്നിരിക്കുകയാണ്. എന്നാല്‍ ആ വിലക്ക് കോണ്‍ഗ്രസ്സിന്റെ അണികള്‍ സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷ മനസ്സുള്ളവരാണ്. ഒരു ഭാഗത്ത് സിപിഐഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുന്നത് വിലക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ബിജെപിയുമായി കൈക്കോര്‍ത്ത് കേരളത്തിലെ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുകയാണ്.

ഇത് കോണ്‍ഗ്രസിലെ മതനിരപേക്ഷ മനസ്സുള്ള മഹാഭൂരിപക്ഷം മനസ്സുകളും അംഗീകരിക്കുന്നില്ല. അതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. കെ വി തോമസ് അതിന്റെ പ്രതീകമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്ത് ബിജെപി പോരാട്ടത്തിന് ശക്തി പകരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News