കഴക്കൂട്ടത്ത് യുവാവിന് നേരെ ബോംബേറ്; യുവാവിന്റെ വലത് കാല്‍ ചിന്നിച്ചിതറി

തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതര പരിക്കേറ്റു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിനാണ് (34) പരിക്കേറ്റത്

യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ വലത് കാല്‍ ചിന്നിച്ചിതറി. ലഹരിമാഫിയാ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. ഗുണ്ടാ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു.

സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. തുമ്പ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here