കനത്ത മഴയിലും കാറ്റിലും അങ്കമാലി മേഖലയില്‍ മാത്രം നശിച്ചത് നൂറിലധികം ഇലക്ട്രിക് പോസ്റ്റുകള്‍

കനത്ത മഴയിലും കാറ്റിലും അങ്കമാലി മേഖലയില്‍ മാത്രം നശിച്ചത് നൂറിലധികം ഇലക്ട്രിക് പോസ്റ്റുകള്‍. മേഖലകളില്‍ എത്രയും വേഗം വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വൈദ്യുതി വകുപ്പ്‍. അമ്പതോളം തൊഴിലാളികളാണ് രാപ്പകലില്ലാതെ ഇവിടെ ജോലി ചെയ്യുന്നത്.

ചൊവ്വാഴ്ച അപ്രതീക്ഷിതമായിട്ടായിരുന്നു അങ്കമാലിയില്‍ കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടായത്. പ്രകൃതിക്ഷോഭത്തില്‍ കെഎസ്ഇബിക്ക് ഉണ്ടായത് വന്‍ നാശനഷ്ടമാണ്. 70 ഓളം എൽ.ടി പോസ്റ്റുകളും, 16 എച്ച്.ടി പോസ്റ്റുകളും ഒടിഞ്ഞു തൂങ്ങിയതും, കടപുഴകി മറിഞ്ഞു.

അനുബന്ധ ലൈനുകൾ തലങ്ങും വിലങ്ങും മറിഞ്ഞ് ചുറ്റിപ്പിണഞ്ഞു. കൂറ്റൻ പരസ്യ ബോർഡുകളും, നെയിംബോർഡുകളും അതിശക്തമായ കാറ്റിൽ പറന്ന് വൈദ്യുതി ലൈനിൽ തൂങ്ങി. ഇവയെല്ലാം പുനസ്ഥാപിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍.

വൈദ്യുതി പുനസ്ഥാപിക്കാൻ അമ്പതോളം തൊഴിലാളികളുടെ കഠിന പരിശ്രമം തുടരുകയാണെന്ന് അങ്കമാലി ഡിവിഷന്‍ അസി.എഞ്ചി. എം.വി. സുരേഷ് അറിയിച്ചു.

മഴയോ കാറ്റോ വന്ന് വൈദ്യുതി ഇല്ലാതായാല്‍ ആളുകള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ശകാരവർഷം ചൊരിയുകയാണ് പതിവ്. മഴക്കാലമായാല്‍ വൈദ്യുതി വകുപ്പിലെ തൊഴിലാളികള്‍ക്ക് വിശ്രമമില്ലെന്ന് ഇവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here