പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കുന്നത് അര്‍ധ ബിജെപി മനസ്സുള്ളതുകൊണ്ട്: എം സ്വരാജ്

കോണ്‍ഗ്രസിലെ പ്രതിഷേധങ്ങളെക്കുറിച്ച് അറിയില്ലെന്ന് എം സ്വരാജ്. സാധാരണ നിലയില്‍ വര്‍ഗീയതയ്‌ക്കെതിരായും ഫെഡറലിസം തകര്‍ത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ബിജെപി ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരായും മതനിരപേക്ഷ ചിന്താഗതിയും രാജ്യതാത്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നവരെല്ലാം ആശയവിനിമയം നടത്തുന്ന ഒരു കാലമാണിത്.

എന്നാല്‍ അത് പാടില്ലെന്നും ഒരു സെമിനാറില്‍ പങ്കെടുത്ത് അത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നത് ശരിയല്ലെന്നും ബിജെപിയോടൊപ്പമാണ് നില്‍ക്കേണ്ടതെന്ന് ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യബോധമുള്ള കോണ്‍ഗ്രസുകാര്‍ ആരെങ്കിലും വിശ്വസിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു. അങ്ങനെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് അര്‍ത്ഥ ബിജെപി മനസ്സുള്ളവരാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് കെ വി തോമസിന്റെ സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News