കെ വി തോമസ് വസ്തുനിഷ്ഠമായി ചിന്തിക്കുന്നു: എംഎം മണി

കെ വി തോമസ് വസ്തുനിഷ്ഠമായി ചിന്തിക്കുന്നതുക്കൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതെന്ന് എം എം മണി. ഒരു സെമിനാറില്‍ പങ്കെടുത്തുവെന്നത് കൊണ്ട് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന അര്‍ത്ഥമൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിഷയത്തെ ശരിയായ രീതിയില്‍ കണ്ടില്ലെന്നും എം എം മണി പ്രതികരിച്ചു.

കോണ്‍ഗ്രസ് എടുത്ത നിലപാട് ശുദ്ധ അസംബന്ധമാണ്. കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നു എന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ പ്രതികരിക്കുന്നില്ലെന്നും എം എം മണി പറഞ്ഞു.

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം. സെമിനാറില്‍ പങ്കെടുക്കരുതെന്ന് ഹൈക്കമാന്‍ഡ് കെ.വി തോമസിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചാണ് കെ വി തോമസിന്റെ സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം. പാര്‍ട്ടി തീരുമാനം ലംഘിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കും സ്ഥാനമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News