
കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കണമെന്ന സംസ്ഥാന ഭക്ഷ്യ മന്ത്രിയുടെ ആവശ്യം പരിഗണിച്ച്, കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലി നിര്‍ദ്ദേശിച്ച പ്രകാരമുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരുകയും സംസ്ഥാനത്തിന് 20,000 കിലോലിറ്റര്‍ മണ്ണെണ്ണ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും ഡല്‍ഹി, ഹരിയാന തുടങ്ങിയ സoസ്ഥാനങ്ങളില്‍ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി വരുന്നതായും രാമേശ്വര്‍ തേലി പറഞ്ഞു.
എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാന്‍സായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here