ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി; അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് റദ്ദാക്കി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സുപ്രീംകോടതിയില്‍ തിരിച്ചടി. ഇമ്രാന്‍ ഖാന്‍ മറ്റന്നാള്‍ വിശ്വാസ വോട്ട് തേടണം. പാക് ദേശീയ അസംബ്ലി പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി. പാകിസ്താന്‍ അസംബ്ലി പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്താന്‍ സുപ്രിംകോടതി വിധിച്ചു.

നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായിട്ടാണ് ഇമ്രാന്‍ഖാനെതിരായി വിധി. ഡെപ്യുട്ടി സ്പീക്കറുടെ നടപടി സുപ്രീം കോടതി റദ്ദാക്കി.

പാക് അസംബ്ലി പുനഃസ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. ശനിയാഴ്ച ഇമ്രാന്‍ ഖാന്‍ വിശ്വാസ വോട്ട് തേടണമെന്നാണ് കോടതിയുടെ ഉത്തരവ്.  പറഞ്ഞിരിക്കുന്നത്.

ശനിയാഴ്ച 10.30ന് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടത്തണമെന്നും അതു കൂടാതെ സഭ പിരിച്ചു വിട്ട നടപടി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി.

ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് എപ്പോൾ നടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel