യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ഗോത്ര യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് ചീരാൽ വെണ്ടോൽ കോളനിയിലെ സീതയെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

ഭർത്താവ് കുട്ടപ്പൻ രാവിലെ ഉണർന്നപ്പോഴാണ് ഭാര്യ മരിച്ചവിവരം അറിയുന്നത്. തുടർന്ന് നൂൽപ്പുഴ സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സീതയുടെ മരണത്തിൽ കോളനിക്കാർ സംശയമുന്നയിച്ചതിനെ തുടർന്ന് വിരലടയാള വിദഗ്ദരടക്കം വീട്ടിലെത്തി പരിശോധന നടത്തി.

തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിന്നായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here