കേരളത്തിന് അധിക വിഹിതമായി 20,000 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം; നടപടി ഭക്ഷ്യമന്ത്രിയുടെ ആവശ്യ പ്രകാരം

ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ ഇടപെടലിന്റെ ഫലമായി കേരളത്തിന് അധിക വിഹിതമായി 20,000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിച്ചു . കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി രമേശ്വര്‍ തേലി കൂടുതല്‍ മണ്ണെണ്ണ അനുവദിച്ചത്.

അതേസമയം അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നല്‍കാന്‍ സംസ്ഥാനത്തിന് സാധിക്കും. എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാന്‍സായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News