സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന വിഷയം; നിലപാടിലുറച്ച് കെ വി തോമസ്

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിലുറച്ച് കെ വി തോമസ്. ദില്ലിയില്‍ നിന്ന് നേതാക്കള്‍ വിളിച്ചിരുന്നെന്നും അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും കെ വി തോമസ് പ്രതികരിച്ചു.

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ മുനമ്പില്‍ നില്‍ക്കുമ്പോഴും ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുക്കുന്നത് പാര്‍ട്ടിയെ വന്‍ പതനത്തിലേക്ക് നയിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

രാഷ്ട്രീയഭേദമന്യേ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കേണ്ട വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിന്റേത്. അത്തരത്തില്‍ മുന്‍കാലങ്ങളില്‍ മറ്റ് പാര്‍ട്ടിക്കാരും സെമിനാറിന്റെ ഭാഗമാകാറുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിനിധികരിച്ച് ആരെയും സെമിനാറില്‍ വിടില്ലെന്ന ദുര്‍വാശിയിലാണ് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടത്. ഇതര പാര്‍ട്ടിയുടെ സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിവിട്ടുപോയി എന്ന തെറ്റായ വ്യാഖ്യാനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

യഥാര്‍ത്ഥത്തില്‍ സെമിനാറില്‍ പങ്കെടുക്കുന്നതിലൂടെ ആ വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നിലപാട് പറയാന്‍ സാധിക്കും. ബിജെപിയുടെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാനും സെമിനാര്‍ മികച്ച വേദിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News