ബിജെപി ഭരണത്തിലുള്ള പന്തളം നഗരസഭയ്ക്ക് പദ്ധതിയിനത്തില്‍ അനുവദിച്ച തുക ചെലവഴിക്കാതെ നഷ്ടമായത് കോടികള്‍

പദ്ധതിയിനത്തില്‍ അനുവദിച്ച തുക ചെലവഴിക്കാതെ ബിജെപി ഭരണത്തിലുള്ള പത്തനംതിട്ട പന്തളം നഗരസഭയ്ക്ക് നഷ്ടമായത് കോടികള്‍. പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ച രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവഴിക്കാതെ തന്നെ നഷ്ടമായത്. ധനവിനിയോഗത്തില്‍ മറ്റ്, നഗരസഭകളെക്കാള്‍ വളരെ പിന്നിലാണ് പന്തളം നഗരസഭ.

മാര്‍ച്ച് മാസത്തിനു ശേഷം നടന്ന പദ്ധതി അവലോകനത്തിലാണ് ഭീമമായ തുക, പന്തളം നഗരസഭ നഷ്ടപ്പെടുത്തിയതായ വിവരം പുറത്തറിഞ്ഞത്.

റോഡ് പുനരുദ്ധാരണം, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തി അനുവദിച്ചത്. ഒരു കോടി മുപ്പത് ലക്ഷം. എന്നാല്‍ ഈ തുക, പണമായി ലഭിച്ചിട്ടു പോലും നിലവിലെ ഭരണസമിതിയ്ക്ക് കാര്യങ്ങള്‍ നീക്കാനായില്ല.

പട്ടികജാതി വിഭാഗത്തിന് ലഭിക്കേണ്ടിയിരുന്ന 55 ലക്ഷവും നഷ്ട പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഭരണത്തിന്റെ തുടക്കത്തിലെ തര്‍ക്കം, മുന്‍ സെക്രട്ടറിക്കെതിരെ ഭരണ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ശീതസമരവുമെല്ലാം ലഭിച്ച തുക യഥാസമയം വിനിയോഗിക്കുന്നതില്‍ കാലം താമസം വരുത്തിയത്.

നിലവില്‍ ഉത്പാദന മേഖലയില്‍ 37 ശതമാനവും സേവനo, പൊതുമരാമത്ത് മേഖലകളിലായി 56 ശതമാനവുമാണ് വിനിയോഗിച്ച തുകയുടെ കണക്ക്. അതേസമയം, വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണമാകട്ടെ തടസ്സപ്പെട്ട നിലയിലുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here