തിരുവനന്തപുരം കുറ്റിച്ചലില്‍ ഗുണ്ടാ ആക്രമണം; വീടിനു നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരത്ത് കുറ്റിച്ചലില്‍ ഗുണ്ടാ ആക്രമണം. വീടിനു നേരെ ബോംബെറിഞ്ഞു. കിരണിന്റെ വീട്ടിലേക്ക് ആണ് ബോംബ് എറിഞ്ഞത്.കുപ്രസിദ്ധ ഗുണ്ട അനീഷ് ഒളിവില്‍ കഴിയുന്ന വിവരം പുറത്തു പറഞ്ഞതിനാണ് ആക്രമണം. നെയ്യാര്‍ ഡാം പൊലീസ് പരിശോധന നടത്തി.

ഇന്നലെയും സമാനമായ രീതില്‍ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ തുമ്പ സ്വദേശി ക്ലീറ്റസിന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണിന്റെ തൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

ലഹരിമാഫിയാ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. ക്ലീറ്റസിനൊപ്പമുണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യം വച്ചിരുന്നത്. ആക്രമണം നടത്തിയ അജിത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. സംഭവത്തില്‍ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയിലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here