ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കുന്നത് വൈകും

പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കുന്നത് വൈകും. കത്തിയ കോയിലുകള്‍ പൂര്‍ണമായും മാറ്റുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. നിലവില്‍ ഉത്പാദനം വൈകുംതോറും വൈദ്യുതി ബോര്‍ഡിന് പ്രതിദിനം ലക്ഷങ്ങളാണ് നഷ്ടം.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പര്‍ ജനറേറ്ററിന് ഈ മാസം ഒന്നിനാണ് തകരാര്‍ സംഭവിച്ചത്. കാലപ്പഴക്കം മൂലം കോയില്‍ കത്തിതയതാണ് അപകടകാരണം. 180 കോയിലുകളാണ് ജനറേറ്ററിനുള്ളത്. അറ്റകുറ്റപ്പണികള്‍ നടത്തി ഒരു കോയില്‍ എങ്കിലും പുന:സ്ഥാപിക്കാന്‍ കുറഞ്ഞത് രണ്ടര ലക്ഷം രൂപയെങ്കിലും വേണ്ടി വരും.

വന്‍ തുക ചെലവഴിച്ച് കോയിലുകള്‍ പുനസ്ഥാപിക്കണോ, അതോ പുതിയ ജനറേറ്റര്‍ വാങ്ങണമോയെന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. യുദ്ധകാലയടിസ്ഥാനത്തില്‍ പോലും നിര്‍മാണ ജോലികള്‍ തുടങ്ങിയാലും മഴക്കാലത്തിന് മുന്‍പ് ഉത്പാദനം തുടങ്ങാനാകില്ല.

340 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള നാലാം നമ്പര്‍ ജനറേറ്ററും മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്. രണ്ടു ജനറേറ്ററും തകരാറിലായതോടെ ഉത്പാദനത്തില്‍ പ്രതിദിനം 120 മെഗാവാട്ടിന്റെകുറവുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News