പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 13, 960 രൂപയാണ് കണ്ടെടുത്തത്.

പാറശാല പൊലീസ് സ്റ്റേഷനിലെ ഹൈവേ പെട്രാളിങ്ങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജ്യോതികുമാര്‍, അനില്‍കുമാര്‍ എന്നിവരില്‍ നിന്നാണ് തുക കണ്ടെത്തിയത്.

കൈകൂലി വാങ്ങിയ പണമെന്നാണ് സംശയം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും. വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here