കെ റെയില്‍ കടന്ന് പോകാത്തിടത്തും കല്ല് നാട്ടി യൂത്ത് കോണ്‍ഗ്രസ്

കെ റെയില്‍ കടന്ന് പോകത്തിടത്തും കല്ല് നാട്ടി സമരവുമായി യൂത്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കാഫീസിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമരം

കെ റെയില്‍ കടന്ന് പോകുന്ന സ്ഥലങ്ങളില്‍ ജനങ്ങളെ ഒപ്പം നിര്‍ത്തി സമരം ചെയ്യാന്‍ ആവാതെ വന്നത്തോടെയാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ റെയില്‍ കടന്ന് പോകാതെ സ്ഥലങ്ങളില്‍ സമരം നടത്തുന്നത്.

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് കെ റയില്‍ വിരുദ്ധ സമരം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് ചെങ്കല്‍ റെജിയുടെ നേതൃത്വത്തില്‍ ആണ് സമരം നടന്നത്.

നഗരസഭ കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന്‍ അടക്കം നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു.സമരക്കാരില്‍ ചിലര്‍ മതില്‍ ചാടി അകത്തു കടക്കുകയും താലൂക് ഓഫീസിന്റെ മുന്നിലെ ഇന്റര്‍ ലോക്ക് ഇളക്കി മാറ്റി പ്രതികാതമകമായി കല്ല് നാട്ടുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്.

സമരക്കാരെ പോലിസ് അറെസ്റ്റ് ചെയ്തു നീക്കി എന്നാല്‍ ഇവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യാതെ വിട്ടയച്ചു എന്ന് ആക്ഷേപം ഉയരുന്നു. അതിവേഗ റെയില്‍ പാതയ്ക്കെതിരെ സമരം പ്രഖ്യാപിച്ച് പുലിവാല് പിടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലായി ഇരിക്കുമ്പോഴാണ് കുട്ടി നേതാകളുടെ സമരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here