കെഎസ്ഇബി ചെയര്‍മാന്റെ പ്രതികാര നടപടി; കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനും സസ്‌പെന്‍ഷന്‍

കെഎസ്ഇബിയില്‍ ജീവനക്കാരെ പ്രകോപിപ്പിച്ച് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം സസ്പെന്‍ഷന്‍ നടപടിയെക്കുറിച്ച് രേഖമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരുടെ സംഘന നേതാക്കള്‍ അറിയിച്ചു. നേതാക്കളെ തലവെട്ടിയതുകൊണ്ട് സംഘടനകളെ തകര്‍ക്കാനാകില്ലെന്നും അടിയന്തരാവസ്ഥകാലമല്ലെന്ന് ചെയര്‍മാര്‍ ഓര്‍ക്കണമെന്നും മുന്‍മന്ത്രി എം എം മണി പറഞ്ഞു.

നിരന്തരം ജീവനക്കാരെ പ്രകോപിപ്പിച്ച് പ്രതികാര നടപടികള്‍ തുടരുകയാണ് കെ.എസ്.ഇ.ബി ചെയര്‍മാര്‍ ബി.അശോക്. സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബി ഹരികുമാറിനെയും സസ്പെന്‍ഡ് ചെയ്തത്. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സംഘടന നേതാക്കള്‍ പറയുന്നു.

കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

ഇതിനെതിരെ ജീവനക്കാര്‍ രംഗത്തെത്തി. പ്രതിഷേധസമരത്തില്‍ ജീവനക്കാര്‍ ഉറച്ചുനിന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്കെതിരെയുള്ള കെ.എസ്.ഇ.ബി ചെയര്‍മാന്റെ അച്ചടക്കനടപടികള്‍. എന്നാല്‍ പ്രതിഷേധസമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here