കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് കള്ളനോട്ട് അടിച്ച് പുറത്തിറക്കിയ ആളെ തമിഴ്‌നാട് പൊലീസ് പിടികൂടി

കളര്‍ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് അടിച്ച് പുറത്തിറക്കിയ ആളെ തമിഴ്‌നാട് പൊലീസ് പിടികൂടി. കമ്പം സ്വദേശി ഗുണശേഖരനാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 87,870 രൂപയുടെ കള്ളനോട്ടുകളും കളര്‍ പ്രിന്റ് മെഷിനും, കട്ടിംങ്ങ് മെഷിനും കണ്ടെത്തി. നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ നോട്ടുകളാണ് ഇയാള്‍ അച്ചടിച്ചിരുന്നത്.

ഇയാള്‍ കള്ളനോട്ടുകള്‍ സ്വന്തമായി അച്ചടിച്ച് ഉപയോഗിക്കുകയായിരുന്നു. പുതിയ 100 രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തതില്‍ അധികവും. സംഭവത്തെ പറ്റി തമിഴ്‌നാട് പൊലീസ് പറയുന്നതിങ്ങനെ.

കമ്പത്തെ സ്വകാര്യ കല്യാണ മണ്ഡപത്തിന് സമീപത്തു നിന്നുമാണ് ഗുണശേഖരനെ പൊലീസ് പിടികൂടുന്നത്. സംശയം തോന്നിയ ഇയാളെ പരിശോധിച്ചപ്പോള്‍ 100 രൂപയുടെ ഒരേ സീരിയല്‍ നമ്പറുള്ള നിരവധി നോട്ടുകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതി കഴിഞ്ഞ നാല് മാസമായി കള്ളനോട്ട് അടിക്കാറുണ്ടെന്ന് മൊഴി നല്‍കി.

ഇയാളുടെ വീട്ടില്‍ നിന്ന് കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷിനുകള്‍, നോട്ടുകള്‍ മുറിക്കാനുപയോഗിക്കുന്ന രണ്ട് കട്ടിംങ്ങ് മെഷിന്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ കട്ട് ചെയ്യാത്ത 6800 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തു. കമ്പം സതേണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാവണ്യയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇടുക്കി ജില്ലയില്‍ നിന്നടക്കം നിരവധി പേര്‍ തേനി, കമ്പം, പ്രദേശങ്ങളില്‍ ദിനവും എത്തുന്നതിനാല്‍ അതിര്‍ത്തി മേഖലയും ആശങ്കയിലാണ്. നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണമെന്നും തമിഴ്‌നാട് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News