മാനന്തവാടി ആര്‍ടി ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണം ആരംഭിച്ചു

വിന്റെ ആത്മഹത്യയില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ സഹ പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. ആര്‍ രാജീവിന്റെ നേതൃത്വത്തില്‍ ആര്‍ടി ഓഫീസില്‍ പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

ഓഫീസിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പ്രാഥമികമായി കണ്ടെത്തിയിരുന്നു. നടപടികളുടെ ഭാഗമായി ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

അജിതകുമാരിയെ കൂടാതെ മറ്റ് രണ്ട് സഹപ്രവര്‍ത്തകരുടെ പേരുകളും സിന്ധുവിന്റെ ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും വിവിധ സംഘടനകള്‍ മാനന്തവാടി ആര്‍ടി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News