ബോട്ടില്‍ ആര്‍ട്ട് കേവലം ഒരു കല മാത്രല്ല, ഒരു അതിജീവന പോരാട്ടമായിരുന്നു: റാസി

ക്യാന്‍സര്‍ ബാധ കൂടുതല്‍ പേരെയും വിഷാദത്തിലേക്ക് തള്ളി വിടുന്നത് നാം ദിനം പ്രതി കാണുന്നതാണ്. എന്നാല്‍ മനോധൈര്യം കൈവിടാതെ അതിനെതിരെ പോരാടി അതിജീവിച്ച റാസി ഒരു മാതൃകയാണ്. തന്റെ രോഗാവസ്ഥയെ അതിജീവിക്കാന്‍ ആരംഭിച്ച ബോട്ടില്‍ ആര്‍ട്ടിലൂടെ സരസ് മേളയിലും പ്രത്യേക സാന്നിധ്യമായി റാസി.

ബോട്ടില്‍ ആര്‍ട്ട് കേവലം ഒരു കല മാത്രല്ല. ഒരു അതിജീവന പോരാട്ടമായിരുന്നു റാസിക്ക്. അധ്യാപികയായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന റാസിയെ ക്യാന്‍സര്‍ പിടികൂടിയത് 3 വര്‍ഷം മുന്‍പായിരുന്നു. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. മഹാമാരിയുടെ കാലവും തന്റെ രോഗാവസ്ഥയും വല്ലാത്ത അവസ്ഥയിലായുരുന്നു ജീവിതം. ആ ഒരു ഘട്ടത്തിലാണ് റാസി യൂ ട്യൂബിലൂടെ ബോട്ടില്‍ ആര്‍ട്ട് കണ്ട് ഇഷ്ടപ്പെട്ടതും അത് പരീക്ഷിച്ചു തുടങ്ങിയതും.

ആദ്യമൊക്കെ കേവലം പരീക്ഷണമായിരുന്നെങ്കില്‍ ഇന്ന് റാസിക്ക് ഇത് ജീവിതത്തിന്റെ ഭാഗമാണ്. ബുദ്ധനെയും കൃഷ്ണനെയും പ്രണയത്തെയും പ്രകൃതിയെയും നമുക്ക് റാസിയുടെ കുപ്പികളില്‍ കാണാനാകും. തിരുവനന്തപുരത്ത് നടക്കുന്ന സരസ് മേളയില്‍ റാസിയുടെ സ്റ്റാള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണ്.

ഈ സ്റ്റാളില്‍ നിന്നും ലഭിക്കുന്ന വരുമാനം ക്യാന്‍സര്‍ ബാധിച്ച ഒരാളുടെ സഹായത്തിനെങ്കിലും ആയെങ്കില്‍ എന്നതാണ് ഇപ്പോഴത്തെ റാസിയുടെ പ്രാര്‍ത്ഥന. നമ്മുടെ ജീവിതത്തെ രോഗം കവരാന്‍ ശ്രമിക്കുമ്പോള്‍ മനോധൈര്യം കൈവിടാതെ അതിനെതിരെ പോരാടുക, അതാണ് ഓരോരുത്തരോടും പറയാനുള്ളതെന്ന് റാസി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News