
‘എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും”, ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ തിരിച്ചുവരവിനായി ആശംസിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി.
ശ്രീനിവാസൻ അഭിനയിച്ച പൊന്മുട്ടയിടുന്ന താറാവിന്റെ തിരക്കഥാകൃത്തായിരുന്നു രഘുനാഥ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ശ്രീനിവാസൻ പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ആശംസിച്ചത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പൊന്മുട്ടയിടുന്ന താറാവ്. ഈ സിനിമയിൽ തട്ടാൻ ഭാസ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് രഘുനാഥ് പലേരിയായിരുന്നു.
അതേസമയം, ചികിത്സയില്‍ കഴിയുന്ന നടന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിക്കുന്നതിൽ ശ്രീനിവാസൻ പ്രതികരിച്ചുവെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിങ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
വ്യാജ വാര്‍ത്തകളോട് ശ്രീനിവാസന്‍ ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ എന്ന് ഫോണില്‍ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതായി മനോജ് രാംസിങ് ഫേസ്ബുക്കിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here