സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യവുമായി പശ്ചിമ ബംഗാളില്‍ നിന്നെത്തിയ ഗായക സംഘം

പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യവുമായി പശ്ചിമ ബംഗാളില്‍ നിന്നെത്തിയ ഗായക സംഘം. ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള വിപ്ലവ ഗാനങ്ങള്‍ ആലപിച്ചാണ് ഗായക സംഘം സമ്മേളന നഗരിയെ ആവേശത്തിലാഴ്ത്തിയത്. ഇതര ഭാഷാ ഗാനങ്ങള്‍ ഉയര്‍ന്നതോടെ സമ്മേളന നഗരി കാണാനെത്തിയ ആളുകള്‍ക്കും കൗതുകമായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി പരിപാടികളും പശ്ചിമ ബംഗാള്‍ ബിറാട്ടി സ്വദേശികളായ പിന്റു ചക്രവര്‍ത്തിക്കും സംഘത്തിനും ആവേശമാണ്.

അതുകൊണ്ടാണ് ഇന്ത്യയുടെ കിഴക്കേ അറ്റത്തു നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരിന്റെ മണ്ണിലേക്ക് വരാന്‍ ഇവരെ പ്രേരിപ്പിച്ചത്. ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമെല്ലാമുള്ള വിപ്ലവ ഗാനങ്ങള്‍ പാടിയാണ് സമ്മേള നഗരിയെ ഇവര്‍ ആവേശത്തിലാഴ്ത്തിയത്.

സമ്മേളന നഗരി കാണാന്‍ കഴിഞ്ഞതും കേരളത്തിലെ സഖാക്കളുടെ സ്‌നേഹവും ഏറെ സന്തോഷം നല്‍കിയെന്ന് ഇവര്‍ പറഞ്ഞു. 3 സ്ത്രീകള്‍ ഉള്‍പ്പടെ പതിനഞ്ചില്‍ പരം സഖാക്കളാണ് സംഘത്തിലുള്ളത്. രാഷ്ട്രീയ പ്രാധാന്യത്തിനു പുറമേ വ്യത്യസ്തമായ കാഴ്ച്ചകളും സംഭവ വികാസങ്ങളും 23 ആം പാര്‍ട്ടി കോണ്‍ഗ്രസിനെ ആകര്‍ഷകമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News