പത്തനംതിട്ടയില്‍ കാറിലെത്തിയ അക്രമിസംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അക്രമത്തില്‍ പരിക്കേറ്റ കൈപ്പട്ടൂര്‍ സ്വദേശി നിധിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ0 കണ്ട് മടങ്ങുകയായിരുന്ന നിധിനെയും സൃഹുത്തുക്കളെയും കാറിലെത്തിയ സംഘം അക്രമിച്ചത്. ആക്രമണ ത്തില്‍ നിധിന്റെ തലയ്ക്കും കാലിനും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്നവരെ ആയുധങ്ങള്‍ കാട്ടി വിരട്ടി ഓടിച്ചശേഷമായിരുന്നു ആക്രമണം. മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണം തുടങ്ങിയ പൊലീസ് സംഭവത്തിലുള്‍പ്പെട്ട 4 പേരെ പിടികൂടി. കീരുകുഴി സ്വദേശികളായ പ്രജിത്ത്, വിഷ്ണു, നിതിന്‍, ഇജാസ് എന്നിവരാണ് പിടിയിലായവര്‍.
കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നിധിന്റെ നേതൃത്വത്തില്‍ പ്രതികളുമായി തര്‍ക്കവും സംഘട്ടനവും നടന്നിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.