കോസ്റ്ററിക്കയിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു; ആളപായമില്ല

കോസ്റ്ററിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ കാർഗോ വിമാനം രണ്ടായി പിളർന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ജർമൻ ലോജിസ്റ്റിക്‌സ് ഭീമൻമാരായ ഡിഎച്ച്എല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം.

വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്.

ഇവർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി റെഡ്‌ക്രോസ് വളണ്ടിയറായ ഗ്യുഡോ വാസ്‌കസ് പറഞ്ഞു.

പ്രാദേശിക സമയം രാവിലെ 10.30 നാണ് സാൻജോസിന് പുറത്തുള്ള ജുവാൻ സാന്താമരിയ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് 25 മിനിറ്റിനകം തിരിച്ചിറക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here