
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പി ബി അംഗം പിണറായി വിജയനും തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.
ഇന്നലെ യെച്ചൂരി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞവാക്കുകള്‍ വളച്ചൊടിച്ചാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത ചമച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി ബി അംഗം പിണറായി വിജയനും പറയുന്നത് ഒരേ നിലപാടാണ്. എന്നാല്‍ ഇവരുടെ നിലപാടുകളില്‍ വൈരു
ദ്ധ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത പ്രസംഗം നടത്തിയ പി ബി അംഗം പിണറായി വിജയന്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്:-
”സെമി ഹൈ സ്പീഡ് റെയില്‍വേ നടപ്പിലാക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. നാലുമണിക്കൂര്‍ കൊണ്ട് തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ എത്താം.കേന്ദ്രത്തിന്റെ അംഗീകാരം നേടാനായി പരമാവധി ശ്രമിക്കുന്നുണ്ട്. പദ്ധതി അട്ടിമറിക്കാനായി സാമാന്യയുക്തിക്ക് നിരക്കാത്ത വാദങ്ങളാണ് പ്രതിപക്ഷം ഉണയിക്കുന്നത്. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്ല നഷ്ടപരിഹാരം നല്‍കി അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും, ഇതാണ് സര്‍ക്കാര്‍ നയം. വീടുകള്‍ കയറിയിറങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനം പാര്‍ട്ടി നടത്തുന്നുണ്ട്. സാമ്പത്തികവളര്‍ച്ച, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് തുല്യപ്രാധാന്യം നല്‍കിയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുക.”
പിണറായി വിജയന്റെ നിലപാടുകള്‍ക്ക് വിരുദ്ധമല്ലേ സീതാറാം യെച്ചൂരിയുടെ നിലപാടെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് യെച്ചൂരി നല്‍കിയ മറുപടി ഇങ്ങനെ:-
”നിലപാടുകളില്‍ വൈരുദ്ധ്യമില്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. നടപടികള്‍ പ്രാരംഭഘട്ടത്തില്‍ ആണ്. ഇത് എങ്ങനെ വൈരുദ്ധ്യം ആകും. സര്‍വ്വേ നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.പദ്ധതിയുമായി മുന്നോട്ട് പോകും, ഇതിലെന്താണ് വൈരുദ്ധ്യം. സര്‍വ്വേ നടന്നുകൊണ്ടിരിക്കുകയാണ്. സര്‍വ്വേ എന്താണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് നോക്കാം.”
വാര്‍ത്താസമ്മേളനത്തില്‍ പ്രതീക്ഷിച്ച മറുപടി ലഭിക്കാതായപ്പോള്‍ ക്ഷുഭിതനായ മാധ്യമപ്രവര്‍ത്തകനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യെച്ചൂരി ഉപദേശിച്ചു.
പി ബി അംഗം പിണറായി വിജയനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞത് ഒരേ നിലപാടാണ്. എന്നാല്‍ നിലപാടുകള്‍ വ്യത്യസ്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ലക്ഷ്യമിട്ടുക്കൊണ്ടാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ ചമച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here