വയനാട് ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി; വളര്‍ത്തുപശുവിനെ കൊന്നു

വീണ്ടും പുലി ഭീതിയിൽ വയനാട്. വയനാട് പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. പൊഴുതനയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ വളര്‍ത്തുപശുവിന്റെ ജഡം പുലി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ മേഖല ഭീതിയിലാണ്. അച്ചൂരിലെ മുഹമ്മദിന്റ പശുവിനെയാണ് പുലി കൊന്നത്.

വനം വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാട് പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു. മുഹമ്മദിന്റെ ഒന്നര വയസ്സ് പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത്. വീടിനോട് ചേര്‍ന്ന വയലില്‍ മേയാന്‍ വിട്ട പശുവിനെ ബുധനാഴ്ച കാണാതായിരുന്നു.

പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ടോടെ പാതി ഭക്ഷിച്ച നിലയില്‍ പശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ച ജഡം വീണ്ടും വന്യജീവികള്‍ ഭക്ഷിച്ചു.

കഴിഞ്ഞയാഴ്ച രണ്ട് നായകളെയും പകുതി ഭക്ഷിച്ച നിലയില്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയിരുന്നു. വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്നത് പുലിയാണെന്ന നിഗമനത്തില്‍ എത്തിയതോടെ ജനങ്ങളും ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News