കേന്ദ്രത്തെ വലച്ച് ജോൺ ബ്രിട്ടാസ് എംപി; ചാർട്ടേഡ് അക്കൗണ്ടൻ്റ് ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാൻ പെടാപ്പാടുപ്പെട്ട് ബിജെപി സർക്കാർ

രാജ്യസഭയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ് ബിൽ പാസാക്കിയെടുക്കുന്നതിൽ കുഴഞ്ഞ് കേന്ദ്ര സർക്കാർ. ബില്ലിനെതിരായ ഭേദഗതികൾ എല്ലാം തള്ളിയത് 200 തവണ ശബ്ദ വോട്ടിംഗ് നടത്തിയാണ്. സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ 163 ഭേദഗതികൾ ഉൾപ്പെടെ തള്ളിയാണ് കേന്ദ്രം ബിൽ രാജ്യസഭ കടത്തിയത്.

രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടൻ്റ്, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻ്റ്, കമ്പനി സെക്രട്ടറി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സ്വയംഭരണ അധികാരം പിടിച്ചെടുക്കാൻ ലക്ഷ്യം വെച്ചുള്ള കേന്ദ്ര സർക്കാർ ബില്ലിൻ്റെ അവതരണം സമാനതകളില്ലാത്ത രംഗങ്ങൾക്കാണ് വഴിയൊരുക്കിയത്. ബിൽ എളുപ്പത്തിൽ അവതരിപ്പിച്ച് പാസാക്കാനിരുന്ന കേന്ദ്രസർക്കാർ, ഭേദഗതി നിർദേശങ്ങളിലും ശബ്ദ വോട്ടിങ്ങിലും കുടുങ്ങി ശരിക്കും വട്ടംകറങ്ങി. ബില്ലിനെതിരായ കടുത്ത പ്രതിപക്ഷ വിമർശനം ഭേദഗതി നിർദേശങ്ങളിലെ എണ്ണത്തിലും പ്രതിഫലിച്ചു. ബില്ലിൽ 163 ഭേദഗതി നിർദേശങ്ങളാണ് സിപിഐഎം എംപി ജോൺ ബ്രിട്ടാസ് മാത്രം നൽകിയത്.

ധനമന്ത്രി നിർമല സീതാരാമൻ്റെ ബിൽ അവതരണവും ചർച്ചയും ഉൾപ്പെടെ രണ്ടര മണിക്കൂറോളം നീണ്ടപ്പോൾ ബില്ലിനെതിരായ ഭേദഗതികൾ തള്ളാൻ സമയമെടുത്തത് അര മണിക്കൂർ. ഒരു ബിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാൻ ഇത്രയധികം സമയമെടുക്കുന്നത് ഏറെ കാലത്തിനു ശേഷം ഇതാദ്യം. ബില്ലിനെതിരെ ബിജെപി എംപി സുരേഷ് പ്രഭു ഉൾപ്പെടെ ഭരണ പക്ഷത്ത് നിന്നുപോലും വിമർശന ശബ്ദമുയർന്നു. സിപിഐ എംപി ബിനോയ് വിശ്വവും ഭേദഗതി ഉയർത്തി. ഭേദഗതി നിർദേശങ്ങളിൽ ശബ്ദവോട്ട് നടത്താൻ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗും നന്നേ ബുദ്ധിമുട്ടി.

എളുപ്പത്തിൽ ബില്ലുകൾ അവതരിപ്പിച്ച് പാസാക്കിയെടുത്തിരുന്ന കേന്ദ്രസർക്കാർ, ഇത്തവണ ജോൺ ബ്രിട്ടാസിൻ്റെ ഭേദഗതി നിർദേശങ്ങളിൽ പെട്ട് വിയർത്തുകുളിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News