വൈക്കത്ത് ബാറില്‍ തീപിടുത്തം

വൈക്കം വൈറ്റ് ഗേറ്റ് ബാറില്‍ തീപിടുത്തം. ബാറിന്റെ പുറകു ഭാഗത്തായി കാര്‍ഡ് ബോര്‍ഡുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട് ജീവനക്കാരും ബാറിലെത്തിയവരും പുറത്തേക്കോടി മാറുകയായിരുന്നു. ആര്‍ക്കും പരുക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു.

ഫയര്‍ഫോഴ്‌സിന്റ സമയോചിതമായ ഇടപെടല്‍ മൂലം മദ്യക്കുപ്പികള്‍ ഇരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വന്‍ നാശനഷ്ടമൊഴിവാക്കി. ഏസിയും ജനറേറ്ററുമുള്ളതും ഈ ഭാഗത്താണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബാറില്‍ എത്തിയവര്‍ ബാത്‌റൂമില്‍ നിന്നും ഈ ഭാഗത്തേക്ക് അബദ്ധത്തില്‍ സിഗരറ്റ് കുറ്റി എറിഞ്ഞതാവാം തീപിടുത്തത്തിന് കാരണമെന്നും പറയപ്പെടുന്നു.

പന്ത്രണ്ടരയോടെ ആയിരുന്നു തീപിടുത്തമുണ്ടായത്. വൈക്കം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിഷ്ണു മധു, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി എം പവിത്രന്‍, ലീഡിങ് ഫയര്‍മാന്‍ മാരായ സജേഷ്, ഗോകുല്‍ ജി, പ്രജീഷ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News