കെ വി തോമസ് കണ്ണൂരിലേക്ക്; പാർട്ടി കോൺഗ്രസ് സെമിനാർ നാളെ

കെ വി തോമസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിനാണ് കെ വി തോമസിന്റെ കണ്ണൂർ യാത്ര.മകൾ രേഖയും ഒപ്പമുണ്ട്. ഏപ്രിൽ 9ന് സെന്റർ സ്റ്റേറ്റ് റിലേഷൻ എന്ന വിഷയത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒപ്പം വേദി പങ്കിട്ട് കെ വി തോമസും സംസാരിക്കും.

അതേസമയം കെ വി തോമസും തരൂരും CPIM പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ വലിയ വിവാദങ്ങളാണ് കോൺഗ്രസ് അഴിച്ചുവിട്ടത്. ഹൈക്കമാന്റ് തീരുമാനത്തെ തള്ളി കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് ഇന്നലെ നിലപാട് വ്യക്തമാക്കിയിരിന്നു.സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.സി.പി.എം സെമിനാര്‍ ദേശീയ പ്രാധാന്യമുള്ളതാണ്. കേരളത്തിന് പുറത്ത് സി.പി.എമ്മുമായി കൈകോര്‍ത്താണ് കോണ്‍ഗ്രസ് പോവുന്നത്. പിന്നെന്തിനാണ് ഈ വിരോധമെന്നും കെ.വി തോമസ് ചോദിച്ചു.

എന്നാല്‍ പാർട്ടി തീരുമാനം ലംഘിച്ച് കെ വി തോമസ് സെമിനാറിൽ പങ്കെടുത്താൽ അച്ചടക്ക ലംഘനത്തിനും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം CPIM പാർട്ടി കോൺഗ്രസിന്റെ ലക്ഷ്യത്തെ കുറിച്ച് ദീർഘവീക്ഷണമുള്ള നേതാവ് തന്നെയാണ് കെ വി തോമസ്. ബിജെപിയുടെ ഹിന്ദു അജണ്ടയ്‌ക്കെതിരെ ഒറ്റക്കെട്ടാവണമെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് പാർട്ടി തീരുമാനങ്ങളെ തള്ളി അദ്ദേഹം സെമിനാറിൽ പങ്കെടുക്കാൻ ഒരുങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News