കായംകുളത്ത് വര്‍ക്ക്ഷാപ്പിലെ മോഷണം; പ്രതികള്‍ അറസ്റ്റില്‍

കായംകുളത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നും വാഹനങ്ങളുടെ ഗിയര്‍ ബോക്‌സും പാര്‍ട്ട്‌സുകളും മോഷണം നടത്തിയ പ്രതികളെ കായംകുളം പോലീസ് പിടികൂടി. കായംകുളം MSM കോളേജിന് വടക്ക് ഇഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഷിജു ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ കഴിഞ്ഞ മൂന്നാം തീയതി രാത്രി അതിക്രമിച്ച് കയറി ഒന്നര ലക്ഷം രൂപയോളം വില വരുന്ന വാഹനങ്ങളുടെ ഗിയര്‍ ബോക്‌സും പാര്‍ട്‌സുകളും മോഷണം നടത്തിയ കേസിലാണ് പ്രതികള്‍ പിടിയിലായത്.

തിരുവനന്തപുരം ചിറയിന്‍കീഴ് ആലംകോട് കുന്നില്‍ വീട്ടില്‍ അഖില്‍, ചിറയിന്‍കീഴ് ആറ്റിങ്ങല്‍ അക്കര വിള വീട്ടില്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here