18 കഴിഞ്ഞ എല്ലാവർക്കും ഞായറാഴ്ച മുതൽ ബൂസ്റ്റർ ഡോസ്

ഞായറാഴ്ച മുതൽ രാജ്യത്തെ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

എന്നാൽ എല്ലാവർക്കും സൗജന്യമായല്ല ഡോസ് നൽകുക. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് നൽകാനാണ് സർക്കാർ തീരുമാനം. കൊവിഡ് പോരാളികൾക്കും 60 വയസ് കഴിഞ്ഞവർക്കും സർക്കാർ കേന്ദ്രങ്ങൾ വഴി നൽകും.

കൊവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മറ്റു ചില രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് എല്ലാ മുതിർന്നവർക്കും നൽകാൻ തീരുമാനമുണ്ടായിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News