കാവ്യക്ക് കുരുക്കായി ശബ്ദരേഖ പുറത്ത്; തിങ്കളാഴ്ച ഹാജരാകാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

കാവ്യക്ക് കുരുക്കായി ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും വ്യവസായി ശരതും തമ്മിലുള്ള ശബ്ദ സന്ദേശവും പുറത്തു വന്നിരിക്കുന്നത്. കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണി്ക്ക് കാവ്യ തിരിച്ച് കൊടുത്ത പണിയാണെന്നും ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതു കൊണ്ടാണ് ദിലീപിന് പണി കിട്ടിയതെന്നും ശബ്ദരേഖയില്‍ പറയുന്നു.

കാവ്യയെ കുടുക്കാന്‍ വേണ്ടിയുള്ള പണിയായിരുന്നു അത് ചേട്ടന്‍ കയറി ഏറ്റുപിടിച്ചതാണെന്നും ദിലീപിന്റെ സമയ ദോഷമാണ് ഇതിന് കാരണമെന്നും സുരാജ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.

ഇതിനെത്തുടര്‍ന്നാണ് വധഗൂഢാലോചനക്കേസില്‍ തിങ്കളാഴ്ച ഹാജരാകാന്‍ കാവ്യക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News