ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന് ജാമ്യം

ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന് ജാമ്യം. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. കേസില്‍ നിര്‍ണ്ണായക തെളിവാകുമായിരുന്ന ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച് നശിപ്പിച്ചതിനായിരുന്നു അറസ്റ്റ്. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണില്‍ നിന്നും രേഖകള്‍ നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

കേസില്‍ ഏഴാം പ്രതിയാക്കിയതിനെ തുടര്‍ന്ന് പുട്ടപര്‍ത്തിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന സായ് ശങ്കര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങി. സായ്ശങ്കറെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ മായ്ച്ചത് എന്ന് ഇയാള്‍ സമ്മതിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News