രാഷ്ട്രീയ പ്രമേയം CPIM പാർട്ടി കോൺഗ്രസ് അംഗീകരിച്ചു

രാഷ്ട്രീയ പ്രമേയത്തിന് സിപിഐ എം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി സീതാരാം യെച്ചൂരി മറുപടി നൽകി. സംഘടനാ റിപ്പോർട്ട് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.

രാഷ്ട്രീയ പ്രമേയത്തിൻമേൽ 10 മണിക്കൂർ നീണ്ട ചർച്ചയിൽ 48 പ്രതിനിധികളാണ് പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ബി ജെ പിയെ ശക്തമായി പ്രതിരോധിക്കാൻ ആവശ്യമായ നയപരിപാടികളും തന്ത്ര ങ്ങളും സമരങ്ങളും വേണമെന്ന് ആവശ്യപ്പെട്ടു. ബംഗാളിലും ത്രീപുരയിലും നഷ്ടപ്പെട്ട ജന സ്വാധീനം തിരിച്ചു പിടിക്കണം. പാർട്ടി നേതൃപരമായ ഇടപെടൽ നടത്തിയ പല സമരങ്ങളും ലക്ഷ്യം കണ്ടു. എന്നാൽ സമരങ്ങൾക്ക് ലഭിച്ച ജന പിൻതുണ വോട്ടാക്കി മാറ്റാനാകുന്നില്ലെന്ന യാഥാർഥ്യം പ്രതിനിധികൾ ചൂണ്ടികാട്ടി.

ചർച്ചക്ക് മറുപടി പറഞ്ഞ ജനറൽ സെക്രട്ടറി പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന ആഹ്വാനമാണ് നൽകിയത്. യെച്ചൂരിയുടെ മറുപടിക്ക് ശേഷം രാഷ്ട്രീയ പ്രമേയം സമ്മേളനം ഐകകണ്ഠമായി അംഗീകരിച്ചു. തുടർന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം,തൊഴിലുറപ്പ് പദ്ധതി വഴി പ്രതി വർഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണം,വിദ്യഭ്യാസ , അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ തുക നീക്കി വച്ച് തൊഴിൽ അവസരം കൂട്ടണമെന്നും പാർട്ടി കോൺഗ്രസ് ആവശ്യപ്പെട്ടു.

പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഇസ്രയേലുമായുള്ള എല്ലാ സൈനിക സഹകരണവും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും ഈസ്റ്റ് ജറുസലേം തലസ്ഥാനമാക്കി 1967 ൽ നിശ്ചയിച്ച അതിർഥി പ്രകാരം പുതിയ പല സ്ഥിൻ രാജ്യം രൂപികരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here