
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്സ് ഇലവന് ബാറ്റിങ്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഗുജറാത്തിനും മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു തോല്‍വിയുമുള്ള പഞ്ചാബ് കിങ്സിനും നാലു പോയിന്റു വീതമാണുള്ളത്. ഗുജറാത്ത് നിലവില്‍ നാലാം സ്ഥാനത്തും പഞ്ചാബ് അഞ്ചാമതുമാണ്.
ഐ.പി.എല്‍ 2022 സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ഏക ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. രണ്ടു മാറ്റങ്ങളുമായാണ് അവര്‍ ഇന്നിറങ്ങുന്നത്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍, പേസര്‍ വരുണ്‍ ആരോണ്‍ എന്നിവര്‍ പുറത്തുപോയി. പകരം സായി സുദര്‍ശന്‍, ദര്‍ശന്‍ നല്‍കണ്ഡെ എന്നിവര്‍ ഇടംപിടിച്ചു. ഇരുവരുടെയും അരങ്ങേറ്റ മത്സരം കൂടിയാണിത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മധ്യനിര താരങ്ങളായ ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ എന്നിവരുടെ മിന്നുന്ന ഫോമാണ് അവരുടെ ശക്തി. മുഹമ്മദ് ഷമി, ലോക്കീ ഫെര്‍ഗൂസന്‍ എന്നിവര്‍ അണിനിരക്കുന്ന ബൗളിങ് നിരയും മികവ് പുലര്‍ത്തുന്നുണ്ട്.
എന്നാല്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന് ഇതുവരെ ഫോമിലേക്ക് ഉയരാനാകാത്തത് അവര്‍ക്ക് ആശങ്ക സമ്മാനിക്കുന്നു.മറുവശത്ത് ഞെട്ടിക്കുന്ന പ്രകടനമാണ് പഞ്ചാബ് ഇതുവരെ പുറത്തെടുത്തത്. ബാംഗ്ലൂരിനും ചെന്നൈയ്ക്കുമെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് തോല്‍വി രുചിച്ചത്. ഒരു മാറ്റവുമായാണ് അവര്‍ ഇറങ്ങുന്നത്. ഫോമിലുള്ള മധ്യനിര താരം ഭനുക രാജപക്സെയെ ഒഴിവാക്കിയപ്പോള്‍ ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ ആദ്യ ഇലവനിലെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here