കണ്ണൂരില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. കൂടാതെ തിരുവനന്തപുരം തോന്നയ്ക്കലില്‍ പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് അതീവ ഗുരുതരമല്ല. ഇടിമിന്നലേറ്റവരില്‍ ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

സംസ്ഥാനത്തുടനീളം മഴ കനക്കുകയണ്. തൃശൂര്‍, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News