പുതിയ നെക്സോണ്‍ ഇവി ഈ മാസം

റേഞ്ച് കൂടിയ പരിഷ്‌കരിച്ച നെക്സോണ്‍ പുറത്തിറക്കുകയാണ് ടാറ്റ. 400 കിലോമീറ്ററാണ് പരിഷ്‌കരിച്ച നെക്സോണിന് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 40 കിലോവാട്ടിന്റെ ബാറ്ററിയാണ് പുതിയ നെക്സോണിന് ഊര്‍ജം പകരുക. നിലവിലെ മോഡലിനേക്കാള്‍ 30 ശതമാനം അധികമാണിത്. നിലവിലെ മോഡലിന്റെ ബാറ്ററി 30.2 കിലോവാട്ടാണ്. വലിയ ബാറ്ററി ഉള്‍ക്കൊള്ളിക്കാനായി ബൂട്ട് സ്പേസില്‍ ചെറിയ കുറവ് വരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ മാറ്റങ്ങളൊന്നും പരിഷ്‌കരിച്ച മോഡലിലുണ്ടാകില്ല.

അതേസമയം പുതിയ മോഡല്‍ വന്നാലും നിലവില്‍ വില്‍ക്കുന്ന മോഡല്‍ തുടരും. ഉപഭോക്തക്കാള്‍ക്ക് ആവശ്യത്തിനുസരിച്ച് മോഡല്‍ തെരഞ്ഞെടുക്കാം. നിലവില്‍ വില്‍ക്കുന്ന മോഡലിന് 312 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 200 മുതല്‍ 220 കിലോമീറ്റര്‍ വരെയാണ് യഥാര്‍ഥത്തില്‍ ലഭിക്കുന്ന റേഞ്ച്. അതനുസരിച്ച് 400 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന പുതിയ മോഡലിന് 300-320 കിലോമീറ്റര്‍ വരെ റേഞ്ച് പ്രതീക്ഷിക്കാം.

റീജനറേറ്റീവ് ബ്രേക്കിങിലും ടേണിങിലും വാഹനത്തിന് ലഭിക്കേണ്ട ചാര്‍ജ് അഡ്ജസ്റ്റ് ചെയ്യാന്‍ പുതിയ മോഡലില്‍ സാധിക്കും. നിലവിലെ വേരിയന്റില്‍ റീ ജനറേറ്റീവ് ബ്രേക്കിങ് ഉണ്ടെങ്കിലും അത് ക്രമീകരിക്കാന്‍ സാധിക്കില്ലായിരുന്നു. അത് കൂടാതെ വെന്റിലേറ്റഡ് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്ക് മോഡ്, ഇഎഎസ്സി (ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍) എന്നിവയും പുതിയ മോഡലില്‍ ഉള്‍പ്പെടുത്തും.

ഏപ്രില്‍ 20 ന് പുതിയ നെക്സോണ്‍ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലെ മോഡലിനേക്കാള്‍ മൂന്ന് മുതല്‍ നാല് ലക്ഷം രൂപ വരെ വില വര്‍ധിക്കാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News