മുഖ്യമന്ത്രിയെ പ്രശംസിച്ച് കെ.വി തോമസ്

കെ റെയില്‍ വിഷയത്തില്‍ വികസന കാര്യത്തില്‍ യോജിപ്പ് വേണമെന്ന് കെ വി തോമസ്. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാനെന്നും നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും താന്‍ ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്നും എന്റെ വീട്ടില്‍ താമര വളര്‍ത്തിയപ്പോള്‍ ബി ജെ പി യില്‍ പോകുമെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News