ജാസ്മിന്‍ ഭാനുവിന്റെ സസ്‌പെന്‍ഷന്‍ അനാവശ്യമെന്ന് ഹൈക്കോടതി

വൈദ്യുതി ബോര്‍ഡ് എക്‌സിക്യട്ടിവ് എഞ്ചിനിയര്‍ ജാസ്മിന്‍ ഭാനുവിന്റെ സസ്‌പെന്‍ഷന്‍ അനാവശ്യ കാരണങ്ങളാലെന്ന് ഹൈക്കോടതി. ഇവരെ സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്ന കാര്യത്തില്‍ 5 ദിവസത്തിനകം തീരുമാനം വേണമെന്നും കോടതി കെ എസ് ഇ ബി അധികൃതരോട് നിര്‍ദ്ദേശിച്ചു. ജാസ്മിന്‍ ഭാനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവ്.

അനുമതി തേടാതെ അവധിയെടുത്തു എന്നാരോപിച്ചായിരുന്നു ജാസ്മിന്‍ ഭാനുവിനെ ബോര്‍ഡ് ചെയര്‍മാന്‍ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ തന്റെ അവധി നിയമാനുസൃതമാണെന്നും മുന്‍ക്കുട്ടി അനുമതി തേടിയിരുന്നുവെന്നും ജാസ്മിന്‍ ഭാനു ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News