സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് നാലാം ദിനം. സി.പി.ഐ.എം പാർട്ടി കോൺഗ്രസ്സിൽ ഇന്ന് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. ഇന്നലെ പി.ബി അംഗം പ്രകാശ് കാരാട്ട് ആണ് റിപ്പോർട്ട് അവതരിപ്പിച്ചത് .
ചർച്ചക്ക് പ്രകാശ് കാരാട്ട് നാളെ മറുപടി പറയും. തുടർന്ന് സംഘടനാ റിപ്പോർട്ട് പാസാക്കും. ജനറൽ സെക്രട്ടറിയേയും പി.ബി അംഗങ്ങളേയും കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും നാളെ തെരഞ്ഞെടുക്കും.
അതേസമയം സെമിനാറില്‍ പങ്കെടുക്കാനായി കെ വി തോമസ് ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കെ വി തോമസിനെ സ്വീകരിച്ചു. ചുവന്ന ഷാളണിയിച്ചാണ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയത്.
പിണറായി വിജയന്‍ കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും താന്‍ ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ വീട്ടില്‍ താമര വളര്‍ത്തിയപ്പോള്‍ ബി ജെ പി യില്‍ പോകുമെന്ന് പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.