കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ ; കെ റെയിൽ സമരത്തെ തള്ളി കെ വി തോമസ്

കെ.റെയിൽ സമരത്തെ തള്ളി കോൺഗ്രസ് നേതാവ് കെ വി തോമസ്. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാനെന്ന് കെ വി തോമസ് പറഞ്ഞു.. സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയ കെ വി തോമസിനെ വിമാനത്താവളത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

എ ഐ സി സി നേതൃത്വത്തിന്റെയും കെപിസിസിയുടെയും വിലക്കും ഭീഷണിയുമെല്ലാം തള്ളിക്കളഞ്ഞാണ് സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനായി കെ വി തോമസ് കണ്ണൂരിലെത്തിയത്. കൊച്ചിയിൽ നിന്ന് വിമാനമാർഗ്ഗം രാത്രി എട്ട് മണിയോടെ കണ്ണൂരിലെത്തിയ കെ വി തോമസിനെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഷാളണിയിച്ച് സ്വീകരിച്ചു.

പറയാനുള്ളതെല്ലാം സെമിനാർ വേദിയിൽ പറയും. വീണ്ടും മാധ്യമങ്ങളെ കണ്ടപ്പോൾ കെ റെയിൽ സമരത്തെ തള്ളി. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ വി തോമസ് പറഞ്ഞു.

കേന്ദ്ര- സംസ്ഥാന ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വൈകുന്നേരം 5 മണിക്ക് എകെജി നഗറിൽ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ , പിണറായി വിജയൻ , കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News