കണ്ണൂരില്‍ നടക്കുന്ന 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന നഗരിയിലെ കവാട ഗെയ്റ്റിന് സമീപം നിന്നുകൊണ്ട് ഒട്ടുമിക്ക നേതാക്കളെയും കണ്ട് സംസാരിക്കുകയും ഇതര സംസ്ഥാന നേതാക്കളെകുറിച്ചും മന്ത്രിമാരെ കുറിച്ചും വളരെ വ്യക്തമായി സംസാരിക്കുകയും ചെയ്യുന്ന ഒരാളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ മുടങ്ങാതെ പങ്കെടുക്കുന്ന ഗണേശേട്ടന്‍. പാര്‍ട്ടി ഓഫീസുകളാണ് ആളുടെ വീടുകള്‍. ഇന്ത്യ മുഴുവനുമുള്ള പാര്‍ട്ടി അപ്പീസുകള്‍ ഗണേശേട്ടന് സുപരിചിതമാണ്.
എല്ലാ സമ്മേളനങ്ങളിലും കൃത്യസമയത്ത് തന്നെ ഗണേശേട്ടന്‍ എത്തും. ശാരീരിക മാനസിക അവശതകള്‍ ഉണ്ടെങ്കിലും കമ്മ്യൂണിസത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആ മനസ്സുനിറയെ. കുറെ കാലം മുന്നേ 60, 70, 80 കളില്‍ ഒരു കേസില്‍ പെട്ട് നാട് വിടാന്‍ നിര്‍ദേശം കിട്ടിയപ്പോള്‍ വീട് വിട്ടതാണ്.
പിന്നീട് ആള്‍ സ്വന്തം വീട്ടിലേക്ക്‌പോയിട്ടില്ല ആ കേസൊഴിഞ്ഞു പോയിട്ട് കുറേക്കാലമായി എന്നു പറഞ്ഞിട്ടും ആള്‍ വിശ്വസിച്ചിട്ടില്ല. ബംഗാളിലും, ത്രിപുരയിലും, കേരളത്തിലും, തമിഴനാട്ടിലും പാര്‍ട്ടി അപ്പീസുകളിലും, പിന്നെ ഇടയ്ക്ക് അമ്പലങ്ങളിലും ഉണ്ടുറങ്ങി ജീവിക്കും. ഇപ്പോള്‍ കുറച്ചു കാലമായി മൈന്‍ഡ് ഔട്ടാണ്. പാര്‍ട്ടിയുടെ ചരിത്രം വേണമെങ്കില്‍ ഇപ്പോള്‍ മൈന്‍ഡ് ഔട്ടല്ലെങ്കില്‍ പറഞ്ഞു തരും. ഒരു പാര്‍ട്ടി എന്‍സൈക്‌ളോപീഡിയ ആണ്.
മലയാളമല്ലാതെ മറ്റു ഭാഷകളില്‍ പ്രമുഖ നേതാക്കളുമായി സ്‌നേഹ സംവാദം നടത്തുന്നത് ഏവര്‍ക്കും കൗതുകമാണ്. എത്ര അവശതകള്‍ ഉണ്ടെങ്കിലും ചെങ്കൊടിയെ ഇടനെഞ്ചോടു ചേര്‍ത്ത് ജീവനുതുല്യം സ്‌നേഹിക്കുന്ന ഗണേശേട്ടന്‍ വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസുകളിലും നിത്യസാന്നിധ്യമായി ഉണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.