
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പിനായി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു ചേരും. രാവിലെ 10.30 ന് സഭ ചേരുമെന്നു സ്പീക്കറുടെ ഓഫിസ് അറിയിച്ചു. അവിശ്വാസ പ്രമേയം വോട്ടെടുപ്പില്ലാതെ തള്ളിയതും പാര്‍ലമെന്റ് പിരിച്ചുവിട്ടതും റദ്ദാക്കിയ സുപ്രീം കോടതി ഇന്നു രാവിലെ പത്തരയ്ക്കു മുന്‍പ് സഭ ചേരാനാണു സ്പീക്കര്‍ അസദ് ഖാസിയറിനോട് ആവശ്യപ്പെട്ടത്.
അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും. പ്രമേയം വിജയിച്ചാല്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ ദേശീയ അസംബ്ലിയുടെ കാലാവധി 2023 ഓഗസ്റ്റ് വരെയാണ്. ഇടക്കാല തിരഞ്ഞെടുപ്പിനു സന്നദ്ധമാണെന്നും വിദേശ ഗൂഢാലോചന വിജയിക്കാന്‍ അനുവദിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു.
പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതമാക്കി പ്രതിപക്ഷ സഖ്യവും രംഗത്തുണ്ട്.പാകിസ്താന് വേണ്ടി അവസാനം വരെ പോരാടുമെന്ന്് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ട തീരുമാനം സുപ്രിംകോടതി റദ്ദാക്കിയതോടെ ഇസ്ലാമാബാദിലേക്കെത്താന്‍ എംപിമാരോട് ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇമ്രാന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗവും ഇന്നലെ ചേര്‍ന്നിരുന്നു. അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പുണ്ടായാല്‍ തിരിച്ചടിയുറപ്പാണ്.
നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇമ്രാന്‍ ഖാന് ബുദ്ധിമുട്ടാകും. ഭരണകക്ഷിയിലെ അംഗങ്ങള്‍ വരെ ഇമ്രാനെതിരെ വോട്ട് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. സുപ്രിംകോടതി വിധിക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിപക്ഷം. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷെരീഫിനെ പുതിയ പ്രധാനമന്ത്രിയാക്കാനാണ് നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here