
പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോഴും സമ്മേളന പ്രതിനിധികളുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണം എത്തിക്കുന്ന തിരക്കിലാണ് ഭക്ഷണപ്പുരയിലെ വളണ്ടിയര്‍മാര്‍. രാവും പകലും വിശ്രമമില്ലാതെ പണിയെടുത്താണ് വളണ്ടിയര്‍മാര്‍ പ്രതിനിധികള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന വലിയ സംഘമാണ് ഫുഡ് കമ്മറ്റി വളണ്ടിയര്‍ സംഘത്തിലുള്ളത്.
രാവെന്നോ പകലെന്നോ ഇല്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഭക്ഷണ വിളിമ്പുന്ന തിരക്കിലാണ് ഭക്ഷണപ്പുരയിലെ വളണ്ടിയര്‍മാര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള ഭക്ഷണം കൃത്യസമയത്ത് നല്‍കാന്‍ വളണ്ടിയര്‍മാര്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ഫുഡ് കമ്മറ്റി ഭാരവാഹി ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കണ്ണൂരിന്റെയും കേരളത്തിന്റെയും തനിമയുള്ള ഭക്ഷണങ്ങള്‍ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സ്വീകാര്യമാകുന്ന ഭക്ഷണമാണ് ഫുഡ് കമ്മറ്റി ഒരുക്കിയതെന്ന് ഫുഡ് കമ്മറ്റി ഭാരവാഹി എന്‍ ചന്ദ്രന്‍ പറഞ്ഞു. ഒരു നേരം 1600 ഓളം ആളുകള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന വലിയ സംഘമാണ് ഫുഡ് കമ്മറ്റി വളണ്ടിയര്‍ സംഘത്തിലുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here