ഉത്സവ സ്ഥലത്തെ സംഘര്‍ഷം: യുവാവ് മരിച്ചു

കൊല്ലം കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്.

വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകളിലെ വിരലുകള്‍ വെട്ടി മാറ്റി നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജിനെ റോഡില്‍ നിന്നും കണ്ടെത്തയത്.

യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് ആണ് കൊല്ലപ്പെട്ട മനോജ്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന്ന്ന് കേരള കോണ്‍ഗ്രസ് (ബി) പറഞ്ഞു. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എയും പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News