കേരളത്തില്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് തുടക്കം കുറിച്ച പാറപ്രം

പാറപ്രം എന്ന കണ്ണൂരിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെതുടക്കം. പാറപ്രത്തെ വിവേകാനന്ത വായന ശാലയില്‍ രഹസ്യമായി 1939ല്‍ കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ചേര്‍ന്ന സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി കേരളഘടകം രൂപീകരിച്ചത്.

1939ല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ മാത്രമായിരുന്നു റോഡ് സൗകര്യമുണ്ടായിരുന്നത് പാറപ്രത്തേക്ക് പൊലീസുകാര്‍ക്ക് എത്താന്‍ അരമണിക്കൂറിലധികം സമയമെടുക്കുമായിരുന്നു ഇതുകൊണ്ടാണ് പാര്‍ട്ടി രൂപീകരണത്തിനായി പാറപ്രം തെരഞ്ഞെടുത്തതെന്നാണ്്ഇന്നത്തെ സഖാക്കള്‍ കരുതുന്നത്.

ബ്രിട്ടിഷ് പൊലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു മിക്ക സമ്മേളനങ്ങളും നടത്തിയിരുന്നത്. കൃഷ്ണപിള്ള, സിഎച്ച് കണാരന്‍, ഇഎംഎസ്, കെ ദാമോദരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെ നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പാറപ്രത്തിന് തൊട്ടടുത്തുള്ള പെരളശ്ശേരി, ചെറുമാവിലായി എന്നീ സ്ഥലങ്ങളിലാണ് ഇഎംഎസിനെ പോലെയുള്ള നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

ഡിസംബര്‍ മാസത്തില്‍ നടത്തുന്ന വാര്‍ഷികാഘോഷം ഉത്സവപ്രതീതിയാണ് പാറപ്രം ഗ്രാമത്തിന്. വരും തലമുറയ്ക്ക് പാര്‍ട്ടിയെക്കുറിച്ച് അറിയാന്‍ സ്തൂപങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം നവീകരിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി പ്രാദേശിക ഘടകം. ഓരോ കമ്മ്യൂണിസ്റ്റ്കാരന്റെയും വിപ്ലവാവേശമാണ് പാറപ്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News